അങ്ങകലെ കിഴക്കൻ ദിക്കിൽ

അങ്ങകലെ കിഴക്കന്‍ ദിക്കില്‍
പൂമര കൊമ്പിലിരുന്നു
കോകിലം ഇണയെ വിളിക്കുന്നു
അനുരാഗ ഗാനം പാടി
അനുരാഗ ഗാനം പാടി
(അങ്ങകലെ..)

ഇണയോ വിളി കേള്‍ക്കുന്നില്ല
അനുപല്ലവി പാടുന്നില്ല
ഈ സന്ധ്യതന്‍ അരുണിമയില്‍
ഈണവുമായ്‌ കാത്തിരിന്നു
ഒരു വേഴാമ്പല്‍ പോലെ

ആയിരം കിനാക്കളുമായ്
ഓര്‍മയില്‍ നീ മാത്രമേ
ഒരു നാള്‍ ഞാന്‍ കൊതിച്ചു നിന്നു
പറന്നു പോകാന്‍ ഒരുങ്ങി നിന്നു
(അങ്ങകലെ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Angakale kizhakkan

Additional Info

അനുബന്ധവർത്തമാനം