ഒരു കാലമീ മണ്ണും

ഒരു കാലമീ മണ്ണും ഞാനും തമ്മിലലിഞ്ഞു ചേരും ഒന്നായ്
കൊഴിഞ്ഞു വീണ സ്മരണകൾ മാത്രം വിണ്ണിൽ ബാക്കിയാകും (2)

പലതും മോഹിച്ചൊരീ ദേഹം മണ്ണിൻ മയമായ് മാറും (2)
ശാശ്വതമെന്ന് കരുതിയതെല്ലാം ഒരു പിടി മണ്ണിൽ അലിഞ്ഞു ചേരും
( ഒരു കാലമീ മണ്ണും ഞാനും)

എന്നാലുമെന്നാളുമെന്നാത്മം ശാശ്വതതേടി ഇവിടലയും (2)
ഈമണ്ണിൽ ഈ വിണ്ണിൽ മനശ്ശാന്തി തേടി അലഞ്ഞീടും
(ഒരു കാലമീ മണ്ണും ഞാനും)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Oru kaalamee mannum

Additional Info

അനുബന്ധവർത്തമാനം