സ്നേഹത്തിൻ തുളസിപ്പൂക്കൾ

സ്നേഹത്തിൻ തുളസിപ്പൂക്കളെന്റെ
വാർമുടിക്കെട്ടിൽ തിരുകി വെച്ചു
ദുഖമെല്ലാം എനിക്കായ് തന്നു നീ
എങ്ങു പോയി
(സ്നേഹത്തിൻ...)

കടൽത്തീര മണൽത്തുരുത്തിൽ
കഥ പറഞ്ഞിരുന്ന കാലങ്ങൾ
ഓർമ്മതൻ നിഴലായ് മരിക്കുവോളം
പിൻതുടർന്നീടും എന്നെ എന്നും
(സ്നേഹത്തിൻ...)

കടലിനെ പുൽകി തിരകളെ തഴുകി
ഒഴുകി വരും കാറ്റേ - എൻ
ഓർമ്മതൻ കാറ്റേ
മരിക്കുവോളം മറക്കാൻ കഴിയില്ലെനിക്ക്
പ്രിയനോട് പറയുകില്ലേ
പ്രാണനാഥനറിയുകില്ലേ
(സ്നേഹത്തിൻ...) 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Snehathin thulasippookal

Additional Info

Year: 
1989

അനുബന്ധവർത്തമാനം