മനംനൊന്തു ഞാൻ

മനംനൊന്തു ഞാൻ കരഞ്ഞു
മനതാരിലെ ഓര്‍മ്മകളും
കരിഞ്ഞു പോയോ കിനാക്കളെന്നു
ഒരു നിമിഷം ഞാൻ ഓര്‍ത്ത്‌ പോയി
മനംനൊന്തു ഞാൻ കരഞ്ഞു
മനതാരിലെ ഓര്‍മ്മകളും

വാടാത്ത താമരപ്പൂവിതൾ പോലെന്നും
വാടാതെ നില്‍ക്കും സുന്ദരി നീ
പൗര്‍ണമി രാവില്‍ മനോഹരാംഗിയായ് വരുന്നതും നോക്കി ഞാന്‍ കാത്തിരിക്കും
മനംനൊന്തു ഞാൻ കരഞ്ഞു
മനതാരിലെ ഓര്‍മ്മകളും

പാടാനെനിക്കിനി ഗാനങ്ങളില്ല
കാഴ്ച വയ്ക്കാനെന്‍ മാനസം മാത്രം
ഇന്നലെ കണ്ട സ്വപ്നങ്ങളെല്ലാം
നിറഞ്ഞു നില്‍ക്കുമെന്‍ മനസ്സിലെന്നും
(മനം നൊന്തു ഞാൻ )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (2 votes)
Manam nonthu njan

Additional Info