കണ്ണുപ്പൊത്തിക്കളിയാണു ജീവിതം

കണ്ണുപൊത്തിക്കളിയാണു ജീവിതം ഒരു
കണ്ണുപൊത്തിക്കളിയാണു ജീവിതം
കാണാത്ത കനകത്തിൻ കനിതേടി പോകുന്നു
കാണുന്ന കല്ലെല്ലാം കൈയ്യെത്തിപ്പിടിക്കുന്നു
കണ്ണുപൊത്തിക്കളിയാണു ജീവിതം ഒരു
കണ്ണുപൊത്തിക്കളിയാണു ജീവിതം

അനുരാഗസുരഭില ഹൃദയം
മധുരാനുഭൂതിതൻ നിലയം
ആയിരം സ്വർഗ്ഗകവാടങ്ങൾ തുറക്കും
ആരാധനാ നിലയം
ഒരു ദേവൻ മാത്രം കുടിയിരുന്നാൽ
സർവ്വം ശാന്തം ജ്യോതിർമയം

അഭിലാഷ വസന്തങ്ങളുണരും
ആരാമം മാനവഹൃദയം
ആയിരം പുഷ്പവിമാനങ്ങൾ പറക്കും
ആനന്ദ നീലാംബരം
ഒരു വേനൽ വന്നാൽ പൂകൊഴിയും
ഓരോ നിറവും മണ്ണടിയും

കണ്ണുപൊത്തിക്കളിയാണു ജീവിതം ഒരു
കണ്ണുപൊത്തിക്കളിയാണു ജീവിതം
കാണാത്ത കനകത്തിൻ കനിതേടി പോകുന്നു
കാണുന്ന കല്ലെല്ലാം കൈയ്യെത്തിപ്പിടിക്കുന്നു
കണ്ണുപൊത്തിക്കളിയാണു ജീവിതം ഒരു
കണ്ണുപൊത്തിക്കളിയാണു ജീവിതം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kannupothi kaliyaanu jeevitham

Additional Info

അനുബന്ധവർത്തമാനം