ഒരു ദേവൻ വാഴും ക്ഷേത്രം

ഒരു ദേവന്‍വാഴും ക്ഷേത്രം
ഓര്‍മ്മതൻ‍ കൊടിയേറും ക്ഷേത്രം
ഉദയംപോലൊളിതൂകും ക്ഷേത്രം
ഹൃദയത്തിലൊരു ക്ഷേത്രം
ഹൃദയത്തിലൊരു ക്ഷേത്രം
(ഒരു ദേവന്‍..)

ത്യാഗത്തിന്‍ ദീപങ്ങള്‍ പ്രഭചൊരിയും
സ്നേഹത്തിന്‍ ആനന്ദക്ഷേത്രം
വേദനയില്‍പ്പോലും മന്ദഹസിച്ചൊരു
മാനവന്‍ വാഴും ക്ഷേത്രം
മാനവന്‍ വാഴും ക്ഷേത്രം
(ഒരു ദേവന്‍..)

രൂപത്തില്‍ ഭാവത്തില്‍ പുതുമയെഴും
ശാശ്വത ചൈതന്യ ക്ഷേത്രം
ഗദ്ഗദധാരയും ഗാനമായ് മാറ്റിയ
ഗന്ധര്‍വന്‍ വാഴും ക്ഷേത്രം
ഗന്ധര്‍വന്‍ വാഴും ക്ഷേത്രം
(ഒരു ദേവന്‍..)

Hridayam Oru Kshethram | Oru Devan Vazhum song