പുഞ്ചിരിയോ പൂവിൽ വീണ
പുഞ്ചിരിയോ പൂവിൽവീണ പാൽത്തുള്ളിയോ
പൂമുഖമോ മണ്ണിൽവീണ പൂന്തിങ്കളോ
ഇതൾവിടർന്ന പുലരിയിൽ ചെങ്കതിരിൻ തിരകളിൽ ഈശ്വരനെഴുതിയ കവിതയോ
(പുഞ്ചിരി...)
ചുണ്ടുകളോ പൊന്നശ്ശോകമൊട്ടുകളോ
ചെണ്ടുമല്ലി പൂത്തുതിർന്ന പൂമണമോ
കൊഞ്ചൽമൊഴി കളമൊഴിയോ കിളിമൊഴിയോ
മഞ്ചലേറിവന്ന വണ്ടിൻ ചിറകടിയോ
(പുഞ്ചിരി...)
കാലുകളോ മഞ്ഞയരളി പൂവുകളോ
കൈവിരലോ കണിവെള്ളരി മലരിതളോ
പിച്ചകപ്പൂങ്കാറ്റിലാടും
കൊച്ചുകാലു വളർന്നുവരും ചിലമ്പൊലിയോ
(പുഞ്ചിരി...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Punchiriyo poovil veena
Additional Info
ഗാനശാഖ: