മനസ്സിൽ തീനാളമെരിയുമ്പോഴും

 

മനസ്സില്‍ തീനാളമെരിയുമ്പോഴും
മടിയില്‍ മണിവീണ പാടും നിനക്കായെൻ
മടിയില്‍ മണിവീണ പാടും
(മനസ്സിൽം..)

ത്രേതായുഗത്തില്‍ രാമനാം നിനക്കായ്
സീതയായ് അഗ്നിയില്‍ കടന്നവള്‍ ഞാന്‍
ദ്വാപരയുഗത്തില്‍ കൃഷ്ണനാം നിന്നെ
തേടിവന്നു ഞാന്‍ രുഗ്മിണിയായ്
ജന്മാന്തരങ്ങള്‍ നല്‍കുമീ മംഗല്യം
പൊന്‍‌തരിയോ സ്നേഹചൈതന്യമോ
ചൈതന്യമോ...
(മനസ്സില്‍...)

പൂമാലകളാല്‍ പൊൻകനവുകളാൽ
നൂപുരം ചാര്‍ത്തി നീ എന്‍ വഴിയില്‍
ആ മലര്‍ക്കുലകള്‍ വാടിടുമെന്നോ
വേനലില്‍ വീഥി പിടയുമെന്നോ
സുമംഗലി നെറ്റിയില്‍ ചാര്‍ത്തുന്ന തിലകം
സിന്ദൂരമോ ദിവ്യസങ്കല്‍പ്പമോ
സങ്കല്‍പ്പമോ...
(മനസ്സില്‍...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Manassil theenaalam

Additional Info

അനുബന്ധവർത്തമാനം