മലമുകളിലെ ദൈവം
Actors & Characters
Actors | Character |
---|---|
കൈമ/ രാമചന്ദ്രൻ്റെ ബാല്യം | |
മാരി | |
രാമചന്ദ്രൻ | |
സുജാത | |
നമ്പി | |
നഞ്ചൻ | |
കൈമയെ പീടികമുറിയിൽ കണ്ടെത്തുന്നയാൾ | |
Main Crew
കഥ സംഗ്രഹം
വയനാട്ടിലെ ബാണാസുര മലയുമായി (ബാനങ്കോട്ട, ബാനൻ മല എന്നും അറിയപ്പെടുന്നു) ബന്ധപ്പെട്ട ഒരു പഴങ്കഥയിൽ നിന്നുമാണ് ഈ ചിത്രം ഉരുത്തിരിഞ്ഞു വരുന്നത്.
നമ്പിയും മകൾ മേരിയും ദത്തെടുത്ത എട്ടു വയസ്സുള്ള അനാഥയായ കയാമ, മരിച്ചുപോയ അവൻ്റെ മാതാപിതാക്കളെ കാണുമെന്ന പ്രതീക്ഷയിൽ ഈ മലമുകളിലേക്ക് പോകാൻ ആഗ്രഹിക്കുന്നു.
ഒരു ലോറി ഡ്രൈവറും അവന്റെ മുതലാളിയും കയാമയെ കാട്ടിനടുത്തുള്ള ഒരു പ്രദേശത്തു വച്ചു കണ്ടുമുട്ടുന്നു. അവന്റെ ആഗ്രഹം മനസ്സിലാക്കുമ്പോൾ, അവരും സഹായിക്കാമെന്ന് സമ്മതിക്കുന്നു. എന്നാൽ യഥാർത്ഥത്തിൽ അവരുടെ കന്നുകാലികളെ നോക്കാൻ വേലക്കാരനാക്കാനാണ് കയാമയെ അവർ കൂടെക്കൂട്ടുന്നത്. പക്ഷേ വഴിയിൽ വച്ച് കുട്ടി അവരുടെ പദ്ധതി മനസ്സിലാക്കുകയും ആ ലോറിയിൽ നിന്ന് രക്ഷപ്പെടുകയും ചെയ്യുന്നു.
അവിടെ നിന്നു രക്ഷപ്പെട്ട കയാമയെ മനുഷ്യസ്നേഹിയായ മാധവൻ മാസ്റ്റർ കണ്ടുമുട്ടുന്നു. തുടർന്ന് മാസ്റ്റർ അവനെ ദത്തെടുത്ത് രാമചന്ദ്രൻ എന്ന് പേരുമാറ്റി വളർത്തുന്നു.
അവൻ വിദ്യാഭ്യാസ കാലഘട്ടത്തിൽ ഗാന്ധിയൻ തത്ത്വചിന്തയിൽ ആഴത്തിൽ ആകൃഷ്ടനായി, ഗാന്ധിയൻ രീതികളിലൂടെ തന്റെ നാട്ടുകാരുടെ ഉന്നമനം ആഗ്രഹിക്കുന്നു. കാലങ്ങൾക്കു ശേഷം അവൻ ഒരു ഉയർന്ന ഉദ്യോഗസ്ഥനാകുന്നു.
പിന്നീട് രാമചന്ദ്രൻ തന്റെ ആദിവാസി ഗ്രാമത്തിലേക്ക് മടങ്ങുന്നു. തന്റെ സഹോദരി ജാതിക്ക് പുറത്താണെന്നും (ജാതി ഭ്രഷ്ട് ) തന്റെ ആളുകൾ ഇപ്പോഴും നിസ്സഹായാവസ്ഥയിലാണെന്നും കണ്ടെത്തുന്നു. അയാൾ അവരുടെ വിശ്വസ്തനായ പൂജാരിയെ സ്വാധീനിച്ച് ആ പൂജാരിയുടെ കല്പനകളിലൂടെ, പല കാര്യങ്ങളും മാറ്റാൻ അവരെ പ്രേരിപ്പിക്കുന്നു. ആ നാട്ടുകാരുടെ ഉന്നമനത്തിന് ഈ ശ്രമങ്ങൾ വഴികാട്ടിയാവുന്നു.