പോരിനെ പോരുകൊണ്ട്
പോരിനെ പോരുകൊണ്ട് ആടുമെന്നത് ആരോ
പാട്ടിന്ന് പാട്ടെടുത്ത് പാടുമെന്നത് ആരോ
നാട്യത്തിൽ മന്നനെന്ന് പേരെടുത്ത ആള്
നാടാകെ എന്നെപ്പറ്റി ചൊല്ലും കാര്യം കേൾക്ക്
എന്നോടായാടി നോക്കുന്നോ
പിൻപാട്ട് പാടി നോക്കുന്നോ
കൈത്താളം മുട്ടി നോക്കുന്നോ
കേൾക്കാതെ ഓടി പോകുന്നോ
സ്വർണ്ണപ്പതക്കം എന്നിൽ പതിക്കും
എന്റെ കരങ്ങൾ തേടും ജയങ്ങൾ
(പോരിനെ പോരുകൊണ്ട്...)
എന്നോട് മത്സരിക്കാതെ
അങ്കം നീ മാറിത്തുള്ളാതെ
എപ്പോഴും വിജയം എൻ ഭാഗം
ഇപ്പോഴോ തോൽവി നിൻ ഭാഗം
വാക്കിൽ നിനക്ക് മേളം എനിക്ക്
നെഞ്ചിൽ എനിക്ക് ധൈര്യം ഇരിക്കേ
സംഗീതനാഥമിങ്ങുണ്ട്
സന്തോഷനാളമങ്ങുണ്ട്
ചിന്തിക്കും രാഗമേതെന്ന്
തുള്ളിക്കും താളമിന്നൊന്ന്
തതിംത തതിംത തതിംത തതിംതതാ
എല്ലാ കലയ്ക്കും ഞാനേ വിളക്കം
എന്തും വിളങ്ങും ദേഹമടക്കം
സമ്മാനം എന്തു തന്നീടാൻ
ചൊല്ലാമോ കൊണ്ടു നൽകാം ഞാൻ
ആടേണ്ട ആട്ടമെന്തായി
അയ്യയ്യോ ഓട്ടമായ് പോയ്
കൺകൾ മറയ്ക്കും ഗർവ്വം കുറയ്ക്കൂ
താനേ ഉണർന്ന് തമ്മിൽ അറിയൂ