അമ്മാ അച്ചനും അല്ല
അമ്മാ അച്ചനും അല്ല താങ്ങും തണലേകും കാണാതെ മണ്ണിൽ

ഒരു പാപവും അറിയാത്ത പിള്ളർ തുണ തേടും അനാഥർ ഞങ്ങൾ
സ്നേഹം തന്നേ ജനനി
ദയവോ ഞങ്ങടെ നാഥൻ
ലോകം തന്നെ വീട്
ഐക്യം ഞങ്ങൾതൻ ഉയിര്
തള്ളയില്ലാതെ കുഞ്ഞിന്റെ നെഞ്ച് വാടിപ്പോകുന്നുവല്ലോ
തള്ളയില്ലാതെ കുഞ്ഞിന്റെ നെഞ്ച് വാടി പോകുന്നുവല്ലോ
വാടി പോകാതെ ഉണർവ്വേകും ദൈവം മണ്ണിൽ വേറെങ്ങാൻ ഉണ്ടോ..
ഈ പിഞ്ചിനെല്ലാം എങ്ങും സ്വന്തം ഇല്ലാ
എൻ സ്വന്തങ്ങൾ തൻ നെഞ്ചിൽ അലിവുമില്ലാ
ഗുണമുള്ളോർ നിങ്ങൾ തുണയേകീടണേ...
അമ്മാ അച്ചനും അല്ല താങ്ങും തണലേകും കാണാതെ മണ്ണിൽ
ഒരു പാപവും അറിയാത്ത പിള്ളർ തുണ തേടും അനാഥർ ഞങ്ങൾ
ആരും തഴഞ്ഞാലും എപ്പോഴും നമ്മെ തഴുകിയൂട്ടുന്നതാരോ

അവരും വെറുത്താലോ നാമെങ്ങു പോകും വേറെ ഗതിയേതു പാരിൽ
പിഞ്ചുചിത്തങ്ങളെ ഇന്ന് കണ്ടില്ലയോ പെറ്റ ഹൃദങ്ങളേ നിങ്ങൾ കല്ലാകയോ..ചുടുകണ്ണീരിനാൽ ഒരു കഥ ചൊല്ലവേ..