സ്വന്തങ്ങളെ വാഴ്ത്തി

സ്വന്തങ്ങളെ വാഴ്ത്തി ഇന്നു പാടവേ
കണ്ണീര്‍ക്കണം തന്നെ ഗീതമാകവേ
എങ്ങു ഞാന്‍ ചെന്നാലും എന്‍റെ ജന്മങ്ങള്‍
നിന്നോടായ് വാഴുവാന്‍ നീ
അനുമതി അരുളണേ
തോഴനേ ജീവനേ
സ്വന്തങ്ങളെ വാഴ്ത്തി ഇന്നു പാടവേ
കണ്ണീര്‍ക്കണം തന്നെ ഗീതമാകവേ

ഞൻ തഴുകാൻ ഒഴുകിവരും തേനരുവി
ഞാൻ പുറകേ പറന്നു വരും പുങ്കുരുവി
ആദിയിൽ ചേരുന്നു എൻ അഴൽ തീരുന്നു
ആടിയ നാടകം കഴിയുവാൻ പോകുന്നു
പോകുന്നു പോകുന്നു
എൻ മുത്തേ എന്നാളും മാമന്നോർമ്മകൾ
നിൻ നെഞ്ചിൽ മേവുമോ എൻ കണ്മണീ പൊന്മണീ - കണ്മണീ പൊന്മണീ
സ്വന്തങ്ങളെ വാഴ്ത്തി ഇന്നു പാടവേ
കണ്ണീര്‍ക്കണം തന്നെ ഗീതമാകവേ

നായകിയെ ഞാൻ കൊതിച്ചതുപോൽ മാലയിട്
നായകന്റെ പ്രാണനൊരു ഉണർവ്വുകൊട്
രാമനെ കുറച്ചുനാൾ പിരിഞ്ഞവൾ ജാനകി
പിന്നെയും ചേർത്തിടാൻ വന്ന ഞാൻ മാരുതി
മാരുതി മാരുതി
നല്ലോരരെ നിങ്ങൾക്കായ് മംഗളങ്ങൾ ഒന്നൊന്നായി നേർന്നു ഞാൻ മാറവേ മാറവേ
മാറവേ മാറവേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Swanthangale vazhthi