മണ്ണിൻ വെണ്ണിലാവേ

മണ്ണിൻ വെണ്ണിലാവേ
മനസ്സിൽ പൂത്ത മലരേ
മണ്ണിൻ വെണ്ണിലാവേ എൻ
മനസ്സിൽ പൂത്ത മലരേ
നന്മ കൊണ്ട കന്നിക്കിളി
കണ്ണിൽ ഏതോ ദിവ്യ നദി
ചൊല്ലാൻ വാ
നിറവേ മലരേ
നിറവേ മലരേ മലരിൻ ഇതളേ
ഇതളിൻ അഴകേ

തൊട്ടിലിടും മാനം നിന്നെക്കാണും നേരം
മന്ദം വന്നു താരാട്ടും
അന്തിമഴമേഘം നിന്റെ മലർദേഹം
തൊട്ടുതൊട്ടു നീരാട്ടും

മിഴികളിൽ കവിതയും വിരൽകളിൽ കളഭവും
കണ്ണേ ഞാൻ കണ്ടു
വെളുക്കുംവരെയെന്റെ മടിയിൽ ഉറങ്ങണം
പാട്ടും നീ കേട്ട്
നിറവേ മലരേ
നിറവേ മലരേ മലരിൻ ഇതളേ
ഇതളിൻ അഴകേ
മണ്ണിൻ വെണ്ണിലാവേ എൻ
മനസ്സിൽ പൂത്ത മലരേ

പൂന്തളിരു പോലാം നിന്റെ മദുപാദം
മണ്ണിൽ പെട്ടു കൂടല്ലോ
പൊന്നഴകുമങ്ങും നിന്നഴകുമേനി
കണ്ണുപെട്ടു കൂടല്ലോ
മയിലുകൾക്കണിയുവാൻ നിനനിറപ്പീലികൾ
നിൻ കണ്ണരുളുന്നോ
മണിക്കുയിൽ പാടിടും ഗാനങ്ങൾക്കീണങ്ങൾ
നീയേ പകരുന്നോ
നിറവേ മലരേ
നിറവേ മലരേ മലരിൻ ഇതളേ
ഇതളിൻ അഴകേ

മണ്ണിൻ വെണ്ണിലാവേ എൻ
മനസ്സിൽ പൂത്ത മലരേ
നന്മ കൊണ്ട കന്നിക്കിളി
കണ്ണിൽ ഏതോ ദിവ്യ നദി
ചൊല്ലാൻ വാ
നിറവേ മലരേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mannin vennilave

Additional Info

Year: 
1986

അനുബന്ധവർത്തമാനം