പൊൻ‌വീണേ എന്നുള്ളിൽ

പൊൻ‌വീണേ എന്നുള്ളിൽ 
മൗനം വാങ്ങൂ...
ജന്മങ്ങൾ പുൽ‌കും നിൻ 
നാദം നൽ‌കൂ...
ദൂതും പേറി... 
നീങ്ങും മേഘം...
മണ്ണിന്നേകും.... 
ഏതോ കാവ്യം...
ഹംസങ്ങൾ പാടുന്ന ഗീതം 
ഇനിയും ഇനിയും അരുളി....

പൊൻ‌വീണേ എന്നുള്ളിൽ 
മൗനം വാങ്ങൂ....
ജന്മങ്ങൾ പുൽ‌കും നിൻ 
നാദം നൽ‌കൂ...

വിൺ‌മതികല ചൂടും... 
വിണ്ണിൻ ചാരുതയിൽ...
പൂഞ്ചിറകുകൾ നേടി... 
വാനിൻ അതിരുകൾ തേടി...
പറന്നേറുന്നു മനം മറന്നാടുന്നു...

സ്വപ്നങ്ങൾ നെയ്തും...
നവരത്നങ്ങൾ പെയ്തും...
സ്വപ്നങ്ങൾ നെയ്തും... 
നവരത്നങ്ങൾ പെയ്തും...
അറിയാതെ അറിയാതെ 
അമൃത സരസ്സിൻ കരയിൽ...

പൊൻ‌വീണേ എന്നുള്ളിൽ 
മൗനം വാങ്ങൂ....
ജന്മങ്ങൾ പുൽ‌കും നിൻ 
നാദം നൽ‌കൂ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pon Veene ennullil