മുറിവേറ്റു വീഴുന്നു
മുറിവേറ്റു വീഴുന്നു നീലക്കുറിഞ്ഞി...
ശരമേറ്റു പിടയുന്നു കാറ്റിന്റെ ഹൃദയം...
മലമുഴക്കിപ്പക്ഷി നിലവിളിക്കുന്നു...
മലകളിൽ തട്ടിയത് മാറ്റൊലിക്കുന്നു...
നാൻ പെറ്റ മകനേ...
നാൻ പെറ്റ മകനേ...
ചിരി കൊണ്ട് കീഴടക്കീ മഹാനഗരികൾ...
ചിരി കൊണ്ട് ചിത്രം വരച്ചു നീ ഹൃദയത്തിൽ...
ചിരി കൊണ്ട് ചിതലരിക്കാതെ നീ കാക്കുന്നു...
സമതയുടെ സമരങ്ങളെ ചുവപ്പിക്കുന്നു...
മലകളിൽ തട്ടിയത് മാറ്റൊലിക്കുന്നു...
നാൻ പെറ്റ മകനേ...
നാൻ പെറ്റ മകനേ...
ഒരു കൊടുങ്കാറ്റായി നീ ജനിക്കുന്നു...
ഒരുമയുടെ തണ്ണീർ തടം നിറയ്ക്കുന്നു...
പകരമില്ലാത്തോരു പ്രതിഷേധമാകുന്നു...
പകലാക്കി നീ ചിരിക്കുന്നു താഴ്വരകളിൽ...
കാലമാ മലകളിൽ മാറ്റൊലി കൊള്ളുന്നു....
ഞാൻ നട്ട മരമേ...
മരം തന്ന തണലേ....
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Murivettu Veezhunnu
Additional Info
Year:
2018
ഗാനശാഖ: