ഓർമ്മകൾ വേണം
ഓർമ്മകൾ വേണം...
കെടാത്തൊരോർമ്മകൾ വേണം...
മനുഷ്യ മോചന വീഥി ചുവന്നൊരു
ചരിത്രഗാഥകൾ ഓർക്കേണം...
ഓർമ്മകൾ വേണം...
ഓർമ്മകൾ വേണം...
ഇരുമ്പുതോക്കുകളോടെതിരിട്ടൊരു
മനുഷ്യപേശികളോർക്കണം...
ധനാഢ്യ ഹുങ്കിൻ ഹിമമല നീക്കിയ
കലാപഗീതികൾ ഓർക്കേണം...
ഓർമ്മകൾ വേണം...
ഓർമ്മകൾ വേണം...
ചരിത്രഗംഗാ നദിഗതി മാറ്റും
ഭഗീരഥസ്‌മൃതി വിടരേണം...
വിശന്ന കുഞ്ഞിൻ നിലവിളി ഇനിമേൽ
ഉയർന്നിടല്ലീ ലോകത്തിൽ...
ധനാർത്ത ചൂഷകർ തൻ ചാട്ടയിനി
പുളഞ്ഞിടല്ലീ ലോകത്തിൽ...
മതാന്ധകാരം മതിലുകൾ പണിയാൻ
തുനിഞ്ഞിടല്ലീ ലോകത്തിൽ...
ഓർമ്മകൾ വേണം...
ഓർമ്മകൾ വേണം...
ഓർമ്മകൾ വേണം...
ഓർമ്മകൾ വേണം...
വരുന്ന തലമുറ കണ്ണീരണിയാ-
തെരിഞ്ഞിടാതെ വളർന്നീടാൻ...
വിചിത്രയുദ്ധ കുരുതികളില്ലാ
ദിനങ്ങൾ വന്നു പുലർന്നീടാൻ...
ഒരൊറ്റ വംശം മാനവരെന്നൊരു
സുവർണ സ്വപ്നം വിടരാനായ്...
ഓർമ്മകൾ വേണം...
ഓർമ്മകൾ വേണം...
ഓർമ്മകൾ വേണം...
ഓർമ്മകൾ വേണം...