കൈതോല ചുറ്റും കെട്ടി
തക തിന്തക തിന്തക താരോ....
തിന്തക താരോ...
തക തിന്തക തിന്തക താരോ....
തിന്തക താരോ...
കൈതോല ചുറ്റും കെട്ടി
കെഴക്കൂന്നാരോ വന്നേ....
ചെമ്പട്ടും ചുറ്റിക്കൊണ്ടേ
പുലരിക്കതിരോനാണേ....
തക തിന്തക തിന്തക താരോ....
തിന്തക താരോ...
തക തിന്തക തിന്തക താരോ....
തിന്തക താരോ...
പൊന്നുരുകി വീഴണ മാമല...
താഴത്തെ പാടത്ത്...
നെഞ്ചുരുകി പാടണ പാട്ടിലെ
സങ്കടമെന്താണാവോ...
പശമണ്ണു പതച്ചു വിതച്ചു
പണിയാളർക്കെന്നും...
പശിയാണെ പഴിയാണേ...
കാരണമെന്താണാവോ...
തക തിന്തക തിന്തക താരോ....
തിന്തക താരോ...
തക തിന്തക തിന്തക താരോ....
തിന്തക താരോ...
നോറ്റോരുടെ തോറ്റം പാട്ടിനു
ഊക്കും മാറ്റും കൂട്ടി...
ഇരുളലകൾ മാടിയൊതുക്കി
കൊടിയേന്തി വരുന്നേ...
നേരിന്റെ നേർവഴി തേടി
പോരാടാൻ വന്നേ...
നാടിൻറെ നന്മയറിഞ്ഞ്
വീറോടെ ഉയരുന്നേ...
തക തിന്തക തിന്തക താരോ....
തിന്തക താരോ...
തക തിന്തക തിന്തക താരോ....
തിന്തക താരോ...
അതിരില്ലാ ആകാശത്തൊരു
ചെന്താരകമുയരും...
പതിരില്ലാ പൊന്നു കിനാക്കൾ
കതിർ ചൂടി വിരിയും...
കള കള നാദം പാടി
കാട്ടാറുകൾ ഒഴുകും...
കളിവില്ലുകൾ താളം കൊട്ടി
കുതി കൊണ്ടേ ഉയരും...
ഓ തക തിന്തക തിന്തക താരോ....
തിന്തക താരോ...
തക തിന്തക തിന്തക താരോ....
തിന്തക താരോ...