പുലരി പൊൻപ്രാവേ
പുലരി പൊൻപ്രാവേ നിൻ ചെറുതൂവൽ
മനസ്സിൽ വീണല്ലോ ഞാനറിയാതെ...
നിന്നെ കാത്തു നിന്ന പൂകൊഴിഞ്ഞ കാവിൽ പൂഞ്ചില്ലയിൽ...
തമ്മിൽ ചേർന്നിരുന്നു കൊക്കുരുമ്മി മൂളാനായ്...
ഇന്നെൻ നെഞ്ചകത്തെ മൌനം ആകെ പാട്ടായ് നിന്നോർമ്മയിൽ...
ഇനി കുറുകൂ നിൻ പ്രേമം...

ഓർമ്മകൾ നേർത്തിയ പുൽമെത്തകളിൽ
പൊൻവെയിൽ ഇളകും നേരം...
പ്രാണനിലേക്കൊരു ചുടുചുംബനമാം
പൂവിതളെറിയുവതാരോ...
നീ ചാരേ വെൺമേഘം പോലെ...
ഏതോ കാറ്റിൽ താഴെ വന്നില്ലേ...
നാ നാ...നാ നാ... ഓ...
നാ നാ...നാ നാ... ഓ...
ഇന്നെൻ ഉള്ളിലാകെ പൂത്തുലഞ്ഞ കനവിൻ പൂവാകയായ്
ഇതൾ വിതറും നിൻ രാഗം....
പുലരി പൊൻപ്രാവേ നിൻ ചെറുതൂവൽ
മനസ്സിൽ വീണല്ലോ ഞാനറിയാതെ...
മാമരമണിയും മരതക ലതപോൽ
മാറിൽ പടരും നേരം....
ഈ വനഹൃദയമീ അസുലഭ നിർവൃതി
പൂമണമാക്കുവതെന്തേ...
എന്നിൽ മൌനം നിൻ കണ്ണിൽ മിന്നും
പൊൻപൂക്കാലം കാണാൻ വന്നില്ലേ....
നാ നാ...നാ നാ... ഓ...
നാ നാ...നാ നാ... ഓ...
ഞാൻ നിൻ നെഞ്ചിനുള്ളൊരുൾതടാകമേറി താലോലമായ്
ഒഴുകി വരും പൊൻ തോണീ....