നിൻ ഹൃദയമൗനം ഉൾക്കടലിനാഴം

നിൻ ഹൃദയമൗനം ഉൾക്കടലിനാഴം
എന്നുമറിയുന്നു ഞാൻ മൂകമായ്‌
അലയായ്‌ നിന്നിലുണരാൻ മിഴികളിലെ സജലമൊരു
സൗവർണ്ണ സങ്കൽപ്പമായ്‌ വന്നു ഞാൻ

നിൻ ഹൃദയമൗനം

നിർന്നിദ്രമാം നിന്റെ യാമങ്ങളിൽ
വീഴുമെന്നിൽ തുളുമ്പും നിലാ മന്ത്രണം
കാണാക്കിനാവിന്റെ ലോകം മുന്നിൽ
താനേ തുറക്കുന്നുവോ ജാലകം
ഈറൻപുലർക്കാലമേ ഞാനെന്നും
തോളിൽ തലോടുന്നിതാ തെന്നലായ്‌
വേനലിൽ മാരിയിൽ മഞ്ഞിലും

നിൻ ഹൃദയമൗനം

പിന്നിൽ നിഴൽ വീണ സാനുക്കളിൽ
വന്നുപാറും വെയിൽ തുമ്പിയായെങ്കിൽ ഞാൻ
കാണാക്കയങ്ങൾ വിതുമ്പി മൂകം
ആഴകടൽ നിന്റെ ചാരത്തിതാ
ഏതോ തിരക്കൈകൾ തന്നുവോർമ്മ
ആലേഖനം ചെയ്ത വെൺശംഖുകൾ
നിൻ വിരൽ തുമ്പുകൾ തേടവേ

നിൻ ഹൃദയമൗനം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nin Hridaya Mounam

Additional Info

Year: 
2008