നന്ത്യാർവട്ടപ്പൂ ചൂടി

നന്ത്യാർവട്ടപ്പൂ ചൂടി
കന്യകയാം മലർവാടി - ഇന്നു
വർണ്ണരഥത്തിൽ വരുമോ
മന്മഥനെന്നരികിൽ കൂടി
(നന്ത്യാർവട്ടപ്പൂ..)

ആറ്റുനോറ്റു മണിത്തിരുവാതിര
ഞാറ്റുവേലയിൽ മുങ്ങി
മുടി നിറയെ മൊട്ടുകൾ ചൂടി
മോഹാലലസയായ് ലല്ലലലം ലല്ലലലം
ചില്ലീലതകളിളക്കി നിൻവരവൊരു
കാമമഹോത്സവമാക്കി വസന്തസേന
ഞാനാം വസന്തസേന
(നന്ത്യാർ വട്ട...)

കാറ്റുവന്നു കുടഞ്ഞുവിരിക്കുമൊരാട്ടുകട്ടിലിലാടി
മടി നിറയെ മുത്തു കിലുങ്ങി
മാരകാകളി പാടി
തന്നനനം തന്നനനം
താളോന്മാദമുയർത്തീ നിൻ വരവൊരു
രാഗോത്സവമാക്കി വസന്തസേന
ഞാനാം വസന്തസേന
(നന്ത്യാർ വട്ട...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nandyarvattappoo

Additional Info

അനുബന്ധവർത്തമാനം