ഇവൻ വിസ്കി

ഇവന്‍ വിസ്കി ഇവന്‍ ബ്രാണ്ടി
ഇവനെന്റെ പ്രിയപ്പെട്ട വാറ്റ്
അടിച്ചു റൈറ്റായി നടക്കാന്‍
നിനക്കവന്‍ വേണോ
ഇവന്‍ വേണോ മറ്റവന്‍ വേണോ
(ഇവന്‍ വിസ്കി..)

എന്തെടി പെണ്ണെ തലച്ചോറിനുള്ളിനെനി-
ക്കേഴെട്ടു പമ്പരം കറങ്ങുന്നെടി
ഭൂമി കറങ്ങുന്നെടി
അടപ്പൊന്നു തുറന്നത് പുറത്തെക്കെടുക്കാന്‍
ആരുണ്ടെടി എനിക്കാരുണ്ടെടി
അഴിയുന്ന മുടിയിത് കെട്ടിത്തരാനെന്റെ
കുഴയുന്ന കാലൊന്നു തിരുമ്മിത്തരാന്‍
ആരുണ്ടെടി എനിക്കാരുണ്ടെടി
(ഇവന്‍ വിസ്കി..)

എങ്കിലും പെണ്ണെ ഇളംനെഞ്ചിനുള്ളിലോരമ്പാസിടര്‍ ‍
കാറ് ഉരുളുന്നെടി
അകത്തോട്ടു കടന്നതിന്‍ ബ്രേക്കൊന്നു ചവിട്ടാന്‍
ആരുണ്ടെടി എനിക്കാരുണ്ടെടി
അഴിയുന്ന തുണിയൊന്നു ചുറ്റിത്താരനെന്റെ
തളരുന്ന തടിയൊന്നു താങ്ങിത്തരാന്‍
ആരുണ്ടെടി എനിക്കാരുണ്ടെടി
(ഇവന്‍ വിസ്കി..)

Ivan whisky ivan brandy (Rala Rajan)