വിഗ്രഹ ഭഞ്ജകരേ
വിഗ്രഹഭഞ്ജകരേ അരുതേ അരുതേ
വിലപ്പെട്ട മനുഷ്യനെ കൊല്ലരുതേ കൊല്ലരുതേ
വിഗ്രഹഭഞ്ജകരേ അരുതേ അരുതേ
വിലപ്പെട്ട മനുഷ്യനെ കൊല്ലരുതേ കൊല്ലരുതേ
വിഗ്രഹഭഞ്ജകരേ...
പുരുഷാന്തരങ്ങൾ മുഖച്ഛായ നൽകും
ഒരു മണൽബിംബവും ഉടയ്ക്കരുതേ
അവയുടെ ധൂസരധൂളികൾ വീണ്ടുമൊരവതാര
പുരുഷനായ് സ്വയമുണരും
ചുവന്ന മനസ്സുകള്‍ ചുരന്നെടുക്കാനല്ല
ചുറ്റികയും പടവാളും
വിഗ്രഹഭഞ്ജകരേ അരുതേ അരുതേ
വിലപ്പെട്ട മനുഷ്യനെ കൊല്ലരുതേ കൊല്ലരുതേ
വിഗ്രഹഭഞ്ജകരേ...
യുഗസംക്രമങ്ങൾ മരുഭൂവിൽ വളർത്തും
ഒരു തണൽവൃക്ഷവും മുറിക്കരുതേ
അവയുടെ പൂവിടുമസ്ഥികൾ പിന്നെയും ഒരു
ബോധിവൃക്ഷമായ് സ്വയം വളരും
ചുടുന്ന ഞരമ്പുകൾ അരിഞ്ഞെറിയാനല്ല
ചുറ്റികയും പടവാളും
വിഗ്രഹഭഞ്ജകരേ അരുതേ അരുതേ
വിലപ്പെട്ട മനുഷ്യനെ കൊല്ലരുതേ കൊല്ലരുതേ
വിഗ്രഹഭഞ്ജകരേ...
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Vigrahabhanjakare
Additional Info
ഗാനശാഖ: