പനിമലരും

പനിമലരും ഒരുകിളിവാൽ ശലഭവും 
അതിരറിയാ വനിമേലേ  പ്രണയമായ്  
ഇരുവരുമാ ഹിമമണിമേട്ടിൽ 
മണിമുകിലിൻ മഴയുടെ കൂട്ടിൽ 
കളിമൂളും കിളിയുടെ പാട്ടായ്  
പനിമലരും ഒരുകിളിവാൽ ശലഭവും 
അതിരറിയാ വനിമേലേ പ്രണയമായ് 

നീ നീർവാനമേ ഒരു മേലാപ്പു താ
വാ വാർമേഘമേ പൂമാരി താ
ചിരിയുടെ കൂട്ടിൽ കുഞ്ഞുപാട്ടിൻ പുലരികളേ വാ 
ഒരു ചെറുകാറ്റിൻ മഞ്ഞുപൂവേ കുളിരണിയാൻ വാ 
പനിമലരും ഒരുകിളിവാൽ ശലഭവും 
അതിരറിയാ വനിമേലേ പ്രണയമായ് 

താരോ തളിരോ മകനോ മകളോ 
കാണാ കവിളിൽ കളിയോ ചിരിയോ 
കരളിലൊരൂഞ്ഞാൽ ആടുവാൻ അണയുക വാവേ 
കനവിലുറങ്ങൂ ജീവനിൽ ജീവനായ് 
പനിമലരും ഒരുകിളിവാൽ ശലഭവും 
അതിരറിയാ വനിമേലേ പ്രണയമായ്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Panimalarum

Additional Info

Year: 
2018

അനുബന്ധവർത്തമാനം