കള്ളക്കഥക്കാരാണെ
ഹേയ് കള്ളകഥക്കാരാണേ
ഇല്ലാകഥക്കാരാണേ
കെട്ടുകഥക്കാരാണു നാം
പണ്ടേ പൊട്ടിച്ചൂട്ടിന്റെ
കാണാ കുട്ടിച്ചാത്തന്റെ
ഇഷ്ടകഥാകാരാണു നാം
ഇത് കഥ ചിരി കഥ
കാലേൽ ചുറ്റാനൊരു കഥ
ഒരു കഥ നുണക്കഥ
കേൾക്കാൻ പോരുന്നോ
എനിക്കിതാ നിനക്കിതാ
കേട്ടാൽ ഞെട്ടാനൊരു കഥ
ഒരു കഥ നമുക്കിതാ
കാണാൻ പോരുന്നോ
ഇരുട്ടും നേരത്തുണ്ടാ
വെളുത്ത രൂപം കണ്ടാ
മിടുക്കാ മിണ്ടാൻ നിക്കണ്ടാ
വെളുക്കും നേരത്തമ്പോ
കിലുക്കം കേട്ടാലയ്യോ
വിറയ്ക്കാൻ നേരം നോക്കണ്ടാ
മുറുക്കാൻ ചോദിച്ചാരോ
പിറകേ വന്നാലപ്പോ
കുണുങ്ങാൻ നിന്നാ പിന്നെ നിന്നെ കിട്ടൂല്ലാ
കറുമ്പൻ പൂച്ചയ്ക്കുണ്ടേ
കുഴപ്പം പണ്ടേ പണ്ടേ
ചതിച്ചേ പൂച്ച അയ്യോ വട്ടം ചാടുന്നേ
കഥയ്ക്കു പുറത്തുള്ള
കലക്കന്‍ ലോകത്തെങ്ങും
കഥകള്‍ നേരം പോക്കാണേ
കളിയ്ക്ക് പറയുമീ
കഥയില്‍ വസിക്കുമീ
മിടുക്കി പാവം പെണ്ണാണേ
മുട്ടയ്ക്ക് മന്ത്രം ചുറ്റി
ഉരുക്കും നൂലും കെട്ടീ
തളയ്ക്കാന്‍ ആളേ തപ്പാന്‍ ആരും പോകണ്ടാ
ചിരിച്ചു രസിച്ചോന്നു
തിരിച്ചു മടങ്ങുമ്പോള്‍
വഴിക്ക് വട്ടം വന്നാല്‍ ആരും ഞെട്ടണ്ടാ