രാമഴയോ

രാമഴയോ കാർകുളിരോ പാൽനിലാതുളിയോ
ഏതഴകിൻ നീർമണി നാം പൂത്ത കാടഴകോ 
ഏതെന്നറിയാനെന്തെന്നറിയാൻ എല്ലാമെല്ലാം തൊട്ടെന്നറിയാ-
നിത്തിരി മുൻപേ പോകാം വേഗം   
കാറ്റുചുരത്തിയ ഉണ്ണിപ്പൂക്കൾ ഒത്തിരിവട്ടിയിലോത്തു നിറയ്ക്കാം  
തൂവൽത്താലം വാങ്ങിപ്പോരാം 
ജലമാരിപെയ്തു നീങ്ങും വഴിമേഘജാലം നമ്മൾ
ഇടവിട്ടണയും ഇഴചേർന്നൊഴുകും 
പഴകാത്ത പുഞ്ചിരിയല്ലേ നനയാത്ത കൺതിരിയല്ലേ  
രാമഴയോ കാർകുളിരോ പാൽനിലാതുളിയോ
ഏതഴകിൻ നീർമണി നാം പൂത്ത കാടഴകോ 

ഉള്ളോരെൻ തിരനുരയുന്നേ വല്ലാതെ കരകവിയുന്നേ 
പീലിതോപ്പിൽ പായാം 
പണ്ടത്തെ പെരുമകളെഴുതാം ആകാശതംബുരു മീട്ടാം 
വാഴും തോറും വാഴാം 
എങ്ങെങ്ങോ ഇണമിഥുനങ്ങൾ ചൊല്ലുന്നോ ചെറു ചരണങ്ങൾ 
പുല്ലാംകുഴലേ പോരൂ    
  
കാറ്റുചുരത്തിയ ഉണ്ണിപ്പൂക്കൾ ഒത്തിരിവട്ടിയിലോത്തു നിറയ്ക്കാം  
തൂവൽത്താലം വാങ്ങിപ്പോരാം 
രാമഴയോ കാർകുളിരോ പാൽനിലാതുളിയോ
ഏതഴകിൻ നീർമണി നാം പൂത്ത കാടഴകോ

ആളുന്നേ മലരൊളിനാളം നീളുന്നേ മഴയുടെ താളം 
കൈനീട്ടം നീ തായോ 
കൊല്ലുന്നേ വനമുകിൽ നാദം ഇന്നാണോ വിണ്ണിൻ വേള 
ചങ്ങാതി നീ ചൊല്ലൂ 
പൊന്നേറ്റും ചില നിമിഷങ്ങൾ ഓർമ്മപ്പൂ അലമെനയുമ്പോൾ    
വന്നാടും നീ കാറ്റേ  
 
കാറ്റുചുരത്തിയ ഉണ്ണിപ്പൂക്കൾ ഒത്തിരിവട്ടിയിലോത്തു നിറയ്ക്കാം  
തൂവൽത്താലം വാങ്ങിപ്പോരാം 
രാമഴയോ കാർകുളിരോ പാൽനിലാതുളിയോ
ഏതഴകിൻ നീർമണി നാം പൂത്ത കാടഴകോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ramazhayo

Additional Info

Year: 
2018

അനുബന്ധവർത്തമാനം