കണ്ണീരാറ്റിൽ ചാഞ്ചാടി

കണ്ണീരാറ്റിൽ ചാഞ്ചാടി
എങ്ങോ പോകും മൺതോണി....
ഒരു യാത്രാമൊഴിയും
പറയാതെ... തനിയെ...
ഇന്നെന്റെ നെഞ്ചിലെ തീയിൽ വീണു
പണ്ടത്തെ സ്വപ്‌നങ്ങൾ വെണ്ണീറായി
ബന്ധങ്ങൾതൻ കൽക്കുരിശിൽ
ജന്മങ്ങൾ പിടയും കഥയായി
ബന്ധങ്ങൾതൻ കൽക്കുരിശിൽ
ജന്മങ്ങൾ പിടയും കഥയായി
കണ്ണീരാറ്റിൽ ചാഞ്ചാടി
എങ്ങോ പോകും മൺതോണി....

ഓർമ്മകൾ മാത്രമിനി ...
ജീവനിൽ തങ്ങിടുവാൻ....
തമ്മിൽ... മിണ്ടാതെങ്ങനെയീ
തിങ്ങും.. നോവിൻ നേരറിയാൻ
ബന്ധങ്ങൾതൻ കൽക്കുരിശിൽ
ജന്മങ്ങൾ പിടയും കഥയായി
ബന്ധങ്ങൾതൻ കൽക്കുരിശിൽ
ജന്മങ്ങൾ പിടയും കഥയായി

കണ്ണീരാറ്റിൽ ചാഞ്ചാടി...
എങ്ങോ പോകും മൺതോണി....
ഒരു യാത്രാമൊഴിയും
പറയാതെ... തനിയെ...
ഇന്നെന്റെ നെഞ്ചിലെ തീയിൽ വീണു
പണ്ടത്തെ സ്വപ്‌നങ്ങൾ വെണ്ണീറായി
ബന്ധങ്ങൾ തൻ കൽക്കുരിശിൽ
ജന്മങ്ങൾ പിടയും കഥയായി
ബന്ധങ്ങൾ തൻ കൽക്കുരിശിൽ
ജന്മങ്ങൾ പിടയും കഥയായി....
കണ്ണീരാറ്റിൽ ചാഞ്ചാടി...
എങ്ങോ പോകും മൺതോണി....
ഉം ...ഉം..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kannerattil chanjadi