മുല്ല പൂവിതളോ

മുല്ല പൂവിതളോ ഒളിമിന്നും പുഞ്ചിരിയായ്  
ചിന്നും പൂമഴയോ.. നിൻ മൊഴിയോ..
ചെല്ല കാറ്റലയായ് നീ പൊന്നല്ലിക്കാടായ് ഞാൻ
ഒന്നായ് ചേർന്നിടുവാൻ.. ഉൾക്കൊതിയായ്  
അനുരാഗത്താലേ ഒരു മേഘത്തുണ്ടായ് ഞാനും
മഴ കൊള്ളുവാനായ് വന്നവളേ...
അഴകേ അഴകേ.. എന്നിൽ നിന്നും പോകാതെ
അഴകേ അഴകേ അഴകേ ...
അഴകേ അഴകേ എന്നിൽ നിന്നും പോകാതെ
അഴകേ അഴകേ അഴകേ ...

പകലോ രാത്രിയോ ഒന്നും തിരിയാതെ
മഴയോ വെയിലോ.. ഒന്നും നോക്കാതെ
നിൻ പിറകെ പോന്നു ഞാൻ...
ഹൃദയം തന്നു ഞാൻ ...
നിൻ മിഴിതൻ മയിലാട്ടം
എൻ നെഞ്ചിൻ കൂട്ടിലോ...
പലവുരു പലവുരു പറയാൻ
നിൻ കാതിൽ ചുണ്ടു ചേർത്തു ഞാൻ
ഒരുമൊഴി ഇരുമൊഴി കേൾക്കതെങ്ങു പോയ്
പലവുരു പലവുരു പറയാൻ
നിൻ കാതിൽ ചുണ്ടു ചേർത്തു ഞാൻ
ഒരുമൊഴി ഇരുമൊഴി കേൾക്കതെങ്ങു പോയ്
അഴകേ അഴകേ എന്നിൽ നിന്നും പോകാതെ
അഴകേ അഴകേ അഴകേ ...
അഴകേ അഴകേ എന്നിൽ നിന്നും പോകാതെ
അഴകേ അഴകേ അഴകേ ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mulla poovithalo

Additional Info

Year: 
2018