പരോൾ കാലം
പരോൾ കാലം നല്ലൊരു പരോൾ കാലം
പരോൾ കാലം നല്ലൊരു പരോൾ കാലം
തിരുവടി പൂട്ടിനും കിടിലൻ മതിലിനും
മത്താപ്പൂ വിരിയണ ചിരിയളിയാ
ചേട്ടനിന്നു പരോൾ വന്നു
ജെയിലിലിന്നൊരു ഉത്സവമായ് (2)
പരോൾ കാലം നല്ലൊരു പരോൾ കാലം
പരോൾ കാലം ചേട്ടന് പരോൾ കാലം
ജെയിലാട്ടം വേണം നടയടി വാതിലിൽ
ലാത്തീടെ ചുണ്ടത്തെ പാട്ടു വേണം
മാമുണ്ണും തട്ടത്തിൽ താളം വേണം (2)
സൂപ്രണ്ടേമാൻജിയൊന്നു കനിഞ്ഞാൽ
മേളം തകൃതോം പൊടിപൂരമാക്കാം (2)
തടവറ പടവില്‍ കളിവെട്ടം..
ജയിലർ സാറിനും തുള്ളാട്ടം ...
പരോൾ കാലം നല്ലൊരു പരോൾ കാലം
പരോൾ കാലം ചേട്ടന് പരോൾ കാലം
നാളോളം ചെന്നാൽ അടിപൊളിയായാൽ
ലോക്കപ്പും സ്റ്റോറി വിളമ്പുമ്പോളീ
ഈ കൂട്ടരേം ഇടവട്ടം നാവേറ്റം (2)
പുറത്തേക്കാലം ദിനമെന്നും കൊഴിയും
അകത്ത് നമ്മൾ വീണ്ടുമൊന്നാകും (2)
ചേട്ടനിന്നു പരോൾ വന്നു
ജെയിലിലിന്നൊരു ഉത്സവമായ്
പരോൾ കാലം നല്ലൊരു പരോൾ കാലം
പരോൾ കാലം ചേട്ടന് പരോൾ കാലം