തെയ്യാരം താളം
ഓ ..തെയ്യാരം താളം കേട്ടേ
വിള കൊയ്യും മണ്ണിൻ ഗന്ധം വന്നേ
ഹൊയ്യാര നീട്ടി വിളിച്ചേ
വിളയെല്ലാം കൊയ്യാനാള് വന്നേ
തഞ്ചത്തിൽ താളത്തിൽ നീ കൊട്ടും പാട്ടിന്റെ
അരികത്തൂടാടിപ്പാടി വായോ കാറ്റേ
മേളത്തിൽ ആനന്ദത്തിൽ ആമോദത്തേരോട്ടത്തിൽ
എല്ലാരും കൂടങ്ങു തകതിന്താരോ
ഓ.. ഏതോ ഒരു പാട്ടിൻ ഈണം
മൂളിപ്പാടി ആനന്ദത്തിന്തത്തോം തകൃതിത്തിന്തോം
തെയ്യാരം താളം കേട്ടേ
വിള കൊയ്യും മണ്ണിൻ ഗന്ധം വന്നേ
ഹൊയ്യാര നീട്ടി വിളിച്ചേ
വിളയെല്ലാം കൊയ്യാനാള് വന്നേ...
തഞ്ചത്തിൽ താളത്തിൽ നീ കൊട്ടും പാട്ടിന്റെ
അരികത്തൂടാടിപ്പാടി വായോ കാറ്റേ
മേളത്തിൽ ആനന്ദത്തിൽ ആമോദത്തേരോട്ടത്തിൽ
എല്ലാരും കൂടങ്ങു തകതിന്താരോ
ഓ.. ഏതോ ഒരു പാട്ടിൻ ഈണം
മൂളിപ്പാടി ആനന്ദത്തിന്തത്തോം തകൃതിത്തിന്തോം
തെയ്യാരം താളം കേട്ടേ
വിള കൊയ്യും മണ്ണിൻ ഗന്ധം വന്നേ
കാന്താരിപ്പെണ്ണേ വായോ...
നിറനാഴിയളവൊന്നിങ്ങു തായോ...