ഇലകളായ് പൂക്കളായ്
ഇലകളായ് പൂക്കളായ്
തളിരിടും പ്രണയമേ ..
ഇനി നീയെൻ കൂടെ
ഇഴചേർന്നെൻ കൂടെ
വരികയായെൻ വാതിലിൽ
ഇന്നാദ്യമായ് ഈറൻ വെയിൽ (2)
പതിവിലും മധുരമായ്...
പുലരികൾ പകലുകൾ ഇരവുകൾ
കനകനൂൽ ചരടിലെൻ
കരളിനെ ചേർത്തു നീ
വിടരുമെൻ മിഴികളിൽ
കനവുകൾ എഴുതി നീ
ഉണരുമീ ലതകളിൽ ശിശിരമായ് വീഴാം
പതിവിലും മധുരമായ്...
പുലരികൾ പകലുകൾ ഇരവുകൾ
കുറുകുമീ കറുകകൾ തളിരിടും വഴികളിൽ
മഴയിലും മഞ്ഞിലും ഇനിയൊരാൾ കൂട്ടിനായ്
മൃദുലമായ് മധുരമായ് ഹൃദയമേ പാടുമോ
പതിവിലും മധുരമായ്...
പുലരികൾ പകലുകൾ ഇരവുകൾ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Ilakalay pookkalay
Additional Info
Year:
2018
ഗാനശാഖ: