ചുവന്ന പുലരികൾ

ലാൽ സലാം.. ലാൽ സലാം.. ലാൽ സലാം
ലാൽ സലാം.. ലാൽ സലാം.. ലാൽ സലാം
ലാൽ സലാം.. ലാൽ സലാം.. ലാൽ സലാം
ചുവന്ന പുലരിയുദിക്കയായ്
വിളി കേൾക്കു നിങ്ങൾ സഖാക്കളെ ...
ചരിത്രഗാഥകൾ മാറ്റിയെഴുതുക
നേരമായ് യുവധീരരേ....
അടിച്ചമർത്തുകിലും തകർക്കുകിലും
ഉയർത്തെഴുന്നേറ്റുണർന്നവർ
വിമോചകമാം കിനാവുകളാൽ
ഇതാ.. പുതു ചിറകടിച്ചു
നിവർന്നു ചെങ്കൊടിയേന്തി വന്നു
നിരന്നിതാ യുഗവീഥിയിൽ...
ഓ ....

മാറിടം പിളരുമ്പോഴും
കൊടി താഴെ വച്ചവരല്ല നാം
വേല ചെയ്തു വിയർക്കുവോരൊരു
വർഗ്ഗമെന്നറിയുന്നു നാം...
ലാൽ സലാം ..
വഴി കാട്ടുവാൻ തുണയേകുവാൻ
ഒരു ചെങ്കൊടി തണലുണ്ടിനി...
ജനകോടികൾ ചുടുചോരയാൽ
ഉയിരേകുമീ കൊടിയേന്തുവിൻ  
ഭൂമിയിൽ അടിമത്തച്ചങ്ങല
ഊരിമാറ്റിയ ചെങ്കൊടി..

ചുവന്ന പുലരിയുദിക്കയായ്
വിളി കേൾക്കു നിങ്ങൾ സഖാക്കളെ ...
ചരിത്രഗാഥകൾ മാറ്റിയെഴുതുക
നേരമായ് യുവധീരരേ....
ആ ..

ചൂഷങ്ങളിൽ പീഢിതർക്കൊരു
വാളുമായി വെളിച്ചമായ്
നേരിനായ് പൊരുതുന്നൊരീ
യുഗ ചേതനയ്ക്കാരെതിരിനിനി
ലാൽ സലാം..
ജനമർദ്ദകർ തകരിട്ടിനി..
സമാലോക ചിന്ത വരട്ടിനി
തിരതല്ലുമീ ജനശക്തിയിൽ
ഇരുളാലയങ്ങൾ തകർക്കുവിൻ
ഏന്തിടാം പുതുജീവിതാശകൾ
നെയ്ത കൈകളിലീ കൊടി
 
ചുവന്ന പുലരിയുദിക്കയായ്
വിളി കേൾക്കു നിങ്ങൾ സഖാക്കളെ ...
ചരിത്രഗാഥകൾ മാറ്റിയെഴുതുക
നേരമായ് യുവധീരരേ....
 അടിച്ചമർത്തുകിലും തകർക്കുകിലും
ഉയർത്തെഴുന്നേറ്റുണർന്നവർ
വിമോചകമാം കിനാവുകളാൽ
ഇതാ.. പുതു ചിറകടിച്ചു
നിവർന്നു ചെങ്കൊടിയേന്തി വന്നു
നിരന്നിതാ യുഗവീഥിയിൽ...
ലാൽ സലാം ..

CHUVANNA PULARI | Video Song | PAROLE | Mammootty | Sharrath Sandith | Miya | Antony D’cruz