അഭിനവതാരമേ എൻ അഭിമാനതാരമേ
അഭിനവതാരമേ എൻ അഭിമാനതാരമേ
അഭിനവതാരമേ
അഭിനയ പ്രഥമയ കാന്തിസാരമോ
മഞ്ജുള മധുകര ശൃംഗാര സുമശരശിഞ്ജിനീ...
ശിവരഞ്ജനീ...ശിവരഞ്ജനീ...
അനിതരഹാരമായ് മധുമലർമാസമായ്
ആ മഴവില്ലിൻ അഴകുള്ളൊരവതാരമായ്
അവിചലനംമുദാ ശശികിരണാമൃതായ്
ആ അരുണഭാവനാ ഹരിണം ഇതാ
അഭിനവതാരമേ എൻ അഭിമാനതാരമേ
അഭിനവതാരമേ ശിവരഞ്ജനീ...ശിവരഞ്ജനീ..
ആ നയനങ്ങൾ വിരിക്കുകയല്ലോ
അമാവാസി നിശയിൽ ചന്ദ്രോദയങ്ങൾ
ആ നിറലയമാം ആ നടനത്തിൽ
വിടരുന്നല്ലോ പല കവിതാപ്രബന്ധങ്ങൾ
അഭിനവതാരമേ എൻ അഭിമാനതാരമേ
അഭിനവതാരമേ ശിവരഞ്ജനീ...ശിവരഞ്ജനീ..
നിൻ ശൃംഗാര ലളിത മഞ്ജിമയാൽ
പൊങ്ങിപ്പോകുന്നു ഹൃദയങ്ങൾ
നിൻ കരുണരസാവിഷ്കരണത്തിൽ
കലങ്ങിപ്പോകുന്നു കരിങ്കൽനിരകൾ
വീരമായ് നിൻ കുപിതനേത്ര സഞ്ചാരമേ
ഹാസ്യമായ് നിൻ കരഞൊടികളാലവശ്യമേ
നവരസപോഷണ ശലഭമേ
നടനാങ്കിത ജീവനിധി നീ
നിന്റെ കൊടികൾ താരവാനിൽ
പൊങ്ങിടട്ടേ നീലവാനിൽ
ആ...ആ...ആ....
നിൻ ആരാധകനായ് ആസ്വാദകനായ്
അനിരുദ്ധകനായ്...നിൻ പ്രിയഭക്തനിതാ
അഭിനവതാരമേ എൻ അഭിമാനതാരമേ
അഭിനവതാരമേ ശിവരഞ്ജനീ...ശിവരഞ്ജനീ