പാലക്കാട് ചന്തയിലെ പാർവതിയമ്മോ
പാലക്കാട് ചന്തയിലെ പാർവതിയമ്മോ
പാർവതിയമ്മാ നിൻ കണ്ണുകൾ കൊണ്ടു
കൊല്ലരുതെന്നെ പാർവതിയമ്മാ
എൻ ഉള്ളു കിടുകിടുക്കുന്നേ പാർവതിയമ്മാ
കാക്കനാടു കടവിലുള്ള കനകരാജോ
കനകരാജാ നിൻ ചെപ്പടിവിദ്യ
തിരിച്ചെടുക്ക് കനകരാജാ
ഏന് ഉള്ളു തുടുതുടുക്കുന്നേ കനകരാജാ
മനസ്സിപ്പോൾ ചഞ്ചലമായേ
വയസ്സിപ്പോൾ പന്തം വെച്ച്
പറഞ്ഞതൊന്നു പാഴാക്കാതെ
കാർകുഴലി നേരിൽ വന്നേ
എന്തെന്തോ ഉടയുന്നല്ലോ ഓ പൊന്നമ്മോ
എന്തെന്തോ ഉടയുന്നല്ലോ ഹോയ്
പുടവയിന്നു ഘനമായി
നിദ്രയിന്നും ഒഴിവായി
ഒഡ്യാണം മുറുകുന്നേ
ഉടലെല്ലാം വേവുന്നേ ഓ മാരോ
എന്തെന്തോ ഇളകുന്നല്ലോ ഓ മണിമാരോ
എന്തെന്തോ ഇളകുന്നല്ലോ
(കാക്കനാടു...)
മലരാലെ കിങ്ങിണി കെട്ടി
കാഞ്ചി പട്ടുസാരികൾ കൊണ്ട്
നിൻ വീട്ടിൽ നാളത്തെ സന്ധ്യക്കൊന്നു വന്നാലോ
ഈ ചിരിയിൽ മുങ്ങാമല്ലോ എൻ പൊന്നമ്മോ
ഈ ചിരിയിൽ മുങ്ങാമല്ലോ ഹ ഹ ഹ
ഞാൻ തനിയെ നിന്നെ കാക്കാം
വൈകിടാതെ വന്നോ നീ
സന്ധ്യയിൽ നീ വന്നേ പറ്റൂ ഓ മണിമാരോ
സന്ധ്യയിൽ നീ വന്നേ പറ്റൂ
(പാലക്കാടു...)