നവമിനാളിന്‍ ചന്ദ്രിക നീയായ്‌

നവമിനാളിന്‍ ചന്ദ്രിക നീയായ്‌
ദശമിനാളിന്‍ വാർമതി ഞാനായ്‌
കരളിൽ കണ്ട പ്രതിലേഖേ
ആനന്ദപൗർണ്ണമിയായ്‌ നീ
(നവമിനാളിന്‍...)

നീ വരികെൻ വസന്തഋതുവേ
നീ മനസ്സിൻ ജീവനമധുവേ
നിൻ മൊഴിയിൽ ഞാൻ പല്ലവിയായ്‌
നീ അണിയാൻ ശിവമല്ലിക ഞാൻ
ഇനിയിരുമെയ്‌ ഏകിടുമോരോ
മധുരിത മദകര കണികളിതാ
(നവമിനാളിന്‍...)

നിൻ ഉടലിൽ പടർത്തുകയെന്നെ
നീ തഴുകി പൊതിയുകയെന്നെ
അഴകാലെ നീ ആരതിയായ്‌
അതിനാലെ നീ പാർവ്വതിയായ്‌
മനമിളകും രഹസിജമേള
സരസമധുര സംഗമ ഗീതികളോ
(നവമിനാളിന്‍...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Navami naalil

Additional Info

അനുബന്ധവർത്തമാനം