കലിയുഗമൊരു പൊയ്മുഖമായ്
ലേഡീസ് ആൻഡ് ജെന്റിൽമെൻ
കമോൺ ചിയേഴ്സ്
മഹതികളായ മഹതികളേ
തരുണികളായ തരുണികളേ
പണ്ഡിതരേ പാമരരേ
ശില്പികളേ ഹിപ്പികളേ
ജൽദീ ആവോ...
കലിയുഗമൊരു പൊയ്മുഖമായ് ചങ്ങാതീ
കണ്ണില്ലെങ്കിലോ മനുഷ്യജന്മവും മണ്ണായീ
തലയ്ക്കുമീതേ പണമുണ്ടെങ്കിലും
തനിക്കു ചുറ്റും തുണയുണ്ടെങ്കിലും
ഇരവേത് പകലേതെന്നറിയില്ലാ
കലിയുഗമൊരു പൊയ്മുഖമായ് ചങ്ങാതീ
കണ്ണില്ലെങ്കിലോ മനുഷ്യജന്മവും മണ്ണായീ
ഫോറിൻ കണ്ണട കൈയ്യിലുണ്ട് -ഇന്ദ്ര
ജാലക്കണ്ണട കൈയിലുണ്ട്
പിന്നെ മാലക്കണ്ണുള്ള മാന്യന്മാർക്കുള്ള മോഡലുണ്ട്
വെള്ളെഴുത്തിന് കണ്ണടകൾ -പിന്നെ
വേനൽക്കാല കണ്ണടകൾ
കോളേജ് ബ്യൂട്ടികൾക്ക് കണ്ണടകൾ
കലിയുഗമൊരു പൊയ്മുഖമായ് ചങ്ങാതീ
കണ്ണില്ലെങ്കിലോ മനുഷ്യജന്മവും മണ്ണായീ
എക്സ് റേ കണ്ണട ഞങ്ങൾ തരാം -ഒരു
സ്പെഷ്യൽ കണ്ണട ഞങ്ങൾ തരാം
അതിൽ സുന്ദരിമാരുടെ സെക്സ് കാണും സൂത്രമുണ്ടേ
കായം കീറുന്ന കണ്ണടകൾ -ഇത്
കാലത്ത് കിട്ടുന്ന കണ്ണടകൾ
മോഡേൺ യുഗത്തിനുള്ള കണ്ണടകൾ
കലിയുഗമൊരു പൊയ്മുഖമായ് ചങ്ങാതീ
കണ്ണില്ലെങ്കിലോ മനുഷ്യജന്മവും മണ്ണായീ
തലയ്ക്കുമീതേ പണമുണ്ടെങ്കിലും
തനിക്കു ചുറ്റും തുണയുണ്ടെങ്കിലും
ഇരവേത് പകലേതെന്നറിയില്ലാ
കലിയുഗമൊരു പൊയ്മുഖമായ് ചങ്ങാതീ
കണ്ണില്ലെങ്കിലോ മനുഷ്യജന്മവും മണ്ണായീ