സ്വർണ്ണനാഗങ്ങൾ ഇണ ചേരും

 

സ്വര്‍ണ്ണ നാഗങ്ങള്‍ ഇണ ചേരും യാമം
വര്‍ണ്ണപ്പൂമ്പീലി വിടര്‍ത്തുന്ന വാനം
കാമനെ തിരയുന്ന ഭൂമിദേവിക്ക്
പൂനിലാവിന്റെ ഉടയാട മാത്രം
(സ്വര്‍ണ്ണ നാഗങ്ങള്‍ ...)

പനിനീര്‍ കടലിലെ കുളി കഴിഞ്ഞെത്തിയ
പാര്‍വണ രജനിക്ക് മധുരോന്മാദം
അവളുടെ നെറ്റിയിലെ നക്ഷത്ര മണികളില്‍
മലരമ്പന്‍ തന്നുടെ പ്രതിരൂപം കണ്ടു
(സ്വര്‍ണ്ണ നാഗങ്ങള്‍ ...)

മദന ശരങ്ങളിലെ കനകദളം കൊഴിഞ്ഞു
മനസ്സാകെ അനുരാഗത്തേന്‍ ചുരന്നു
അധരങ്ങള്‍ തുടിക്കയായ് ഒരു ചുംബനം തരൂ
തളിര്‍മേനി തഴുകി ഒന്നെന്നെ പുണരൂ
(സ്വര്‍ണ്ണ നാഗങ്ങള്‍ ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Swarnanaagangal Ina Cherum

Additional Info

അനുബന്ധവർത്തമാനം