സഖിയൊന്നു ചിരിച്ചാൽ
സഖിയൊന്നു ചിരിച്ചാല്‍ ചന്ദ്രോദയം
എന്‍ മിഴികള്‍ക്ക് പിന്നെ പുഷ്പോത്സവം
പവിഴാധരങ്ങളില്‍
പവിഴാധരങ്ങളില്‍
ചുംബന മുദ്രകള്‍ പനിനീര്‍പ്പൂ വിടര്‍ത്തും മദനോത്സവം
(സഖിയൊന്നു ചിരിച്ചാല്‍ ..)
മാലേയക്കുളിര്‍കാറ്റരികില്‍ വരുമ്പോള്‍
മണിമുത്തിന്‍ പാദസരം കിലുങ്ങുമ്പോള്‍
ആലിംഗനത്തിനു തരിവളക്കൈനീട്ടും (2)
പൂമുല്ലയാണിന്നെന്റെ സഖി (2)
(സഖിയൊന്നു ചിരിച്ചാല്‍ ..)
മന്മഥപുഷ്പങ്ങള്‍ സൗരഭം ചൊരിയുമ്പോള്‍
മലരമ്പന്‍ പൂ നുള്ളും സാനുക്കളില്‍
പൂനിലാത്തിരകളാല്‍ കൈകൊട്ടി പാടി വരും (2)
പൂന്തേന്‍ അരുവിയാണെന്റെ സഖീ (2)
(സഖിയൊന്നു ചിരിച്ചാല്‍ ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Sakhiyonnu Chirichaal
Additional Info
ഗാനശാഖ: