കയറൂരിയ കാളകളേ

കയറൂരിയ കാളകളേ കന്യകമാരേ
കവലയിലെ യക്ഷികളേ ഹിപ്പിണിമാരേ
മൂരിശൃംഗാരികളേ ഹോയ് ഹോയ്
മൂളിയലങ്കാരികളേ ഹോയ് ഹോയ്
കണ്ണടിച്ചുമെയ്യുരുമ്മി നിന്നിടാന്‍ മിനക്കെടാതെ
വന്നപോലെതന്നെ നിങ്ങള്‍ പോ പോ
(കയറൂരിയ..)

പെറ്റുമണ്ണില്‍ വീണതുപോല്‍ കാഴ്ചയില്‍
ലജ്ജയില്ലാതെന്നരികിലെന്തിനായ്
വന്നതും നിന്നതും ശൃംഗരിച്ചിരുന്നതും
പെണ്‍കുലത്തിനാകെ മഹാനാണക്കേട്
(കയറൂരിയ..)

മുതുമുത്തി മൂങ്ങാമുഖീ പോകെടീ
മുടിനരച്ചു പ്രായമായ തൈക്കിളവീ
ശങ്കരീ ശിങ്കരീ വെണ്ണനെയ് പൈങ്കിളീ
നിങ്ങളെന്റെ കൈകള്‍തന്‍ ചൂടറിഞ്ഞീടും
(കയറൂരിയ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kayarooriya kaalakale

Additional Info

Year: 
1975

അനുബന്ധവർത്തമാനം