ഞാന്‍ നിറഞ്ഞ മധുപാത്രം

ഞാന്‍ നിറഞ്ഞ മധുപാത്രം
തേന്‍ തുളുമ്പും മൃദുഗാത്രം
കാമന്റെ മാറിലെ കലചൂടി
കാമമുണര്‍ത്തും രതിപോലെ
(ഞാന്‍..)

മായമീരൂപം മാദകഭാവം
ഒരു വനയക്ഷി പോലെ
നീവരും നേരം വേഷങ്ങളേതോ
നിറവര്‍ണ്ണ തുമ്പി പോലെ
നിന്മുന്നില്‍ ഞാനൊരു മായയായ് മാറും
(ഞാന്‍..)

മോഹിനിവേഷം കാണുന്നനേരം
ഒരു ജലകന്യ പോലെ
നീ തിരഞ്ഞീടും രാജമരാളം
ഒരു മൃഗതൃഷ്ണ പോലെ
നിന്മുന്നില്‍ ഞാന്‍ നിഴല്‍ നാട്യമായ് മാറും
(ഞാന്‍..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Njan niranja madhupathram