മാറിടമീറന്‍ തുകിൽ

മാറിടമീറന്‍ തുകില്‍കൊണ്ടു മൂടിയ
മാദക ജനുവരിരാത്രി
മാദളമ്പൊടിയില്‍ പുഞ്ചിരി വിരിയിച്ച
മന്മഥ പഞ്ചമിരാത്രി
രതിരാത്രി - പ്രിയരാത്രി
രാഗസുരഭില രാത്രി

Jingle bells Jingle bells Jingle all the way-
Oh my sweet - Oh my heart come and
sing with me

മുകിലിന്‍ ശയ്യയില്‍ മുത്തണി ശയ്യയില്‍
മയങ്ങുന്നു മണിത്തിങ്കള്‍
അവളുടെ മാറിലെ കളഭപ്പൂവുകള്‍
ആയിരമിതളുകള്‍ നീര്‍ത്തി...

മണ്ണിന്‍ മടിയില്‍ മാലിനിനദിയില്‍
നീരാടുന്നൂ നെയ്തലാമ്പല്‍
അവളുടെ മെയ്യിലെ കസവിന്‍ കച്ചകള്‍
ആശ്ലേഷത്തിനു തുടിച്ചൂ
ആശ്ലേഷത്തിനു തുടിച്ചൂ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Maaridameeran thukil

Additional Info

Year: 
1975

അനുബന്ധവർത്തമാനം