സ്വപ്നാടനം എനിക്ക് ജീവിതം

സ്വപ്നാടനം എനിക്കു ജീവിതം
സ്വർഗ്ഗങ്ങളെന്റെ നിശാസദനങ്ങൾ
പ്രാണേശ്വരി ഇഷ്ടപ്രാണേശ്വരി നിന്റെ
നാണങ്ങൾ വളകിലുക്കും സൗധങ്ങൾ
സ്വപ്നാടനം എനിക്കു ജീവിതം

പിച്ചളക്കുമിള കൊത്തിയ വാതിലുകൾ
പകുതി തുറന്നു മെല്ലെ പകുതി തുറന്നൂ ഒരു
നഗ്നബന്ധശില്പം പോലെ
നിലാവു നിന്നൂ പൂനിലാവു നിന്നൂ
പ്രകൃതീ - പ്രകൃതീ - നിന്റെ പുഷ്പമേടയിൽ
എന്റെ യൗവനം പുളകമണിഞ്ഞൂ
പുളകമണിഞ്ഞൂ (സ്വപ്നാടനം..)
ആഹാ..ആഹാ..ആഹാ...

ചിത്തിര ചിറകു കെട്ടിയ ഭാവനകൾ
ചിലങ്ക കിലുക്കി സ്വർണ്ണച്ചിലങ്ക കിലുക്കി
ഒരു നൃത്തമാടും ലജ്ജ പോലെ
നടന്നു വന്നൂ നീ നടന്നു വന്നു
പ്രകൃതീ - പ്രകൃതീ - എന്റെ സ്വർഗ്ഗസീമയിൽ
നിന്റെ മോഹങ്ങൾ സുഗന്ധമണിഞ്ഞൂ
സുഗന്ധമണിഞ്ഞൂ (സ്വപ്നാടനം..)
ആഹാ..ആഹാ..ആഹാ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Swapnadanam enikku jeevitham

Additional Info

അനുബന്ധവർത്തമാനം