Jump to navigation
ശംഖനാദം മുഴക്കുന്നു ചക്രവാളം ഗംഗ പാടിയുണർത്തുന്നൂ ഭൂപാളം കൈയ്യിൽ ഹിരണ്മയ താലമേന്തുമുഷസ്സേ ധന്യവാദം ധന്യവാദം (ശംഖനാദം മുഴക്കുന്നു ..)
ഈറനുടുത്തു നിന്നിളം പുൽക്കൊടികളിൽ ഇന്ദുകാന്തം വിതറും പ്രകൃതി ഉദയ സൂര്യ ദേവതേരോട്ടും നിനക്കെന്റെ അഭിനന്ദനം അഭിനന്ദനം (ശംഖനാദം മുഴക്കുന്നു ..)
മംഗള മയില്പീലി നിറുകയിൽ കുത്തി നിന്നൂ രംഗപൂജാനൃത്തമാടും മനസ്സിൽ ദിവാസ്വപ്ന ദീക്ഷകളേ താരാട്ടും നിനക്കെന്റെ ദീപാഞ്ജലി ദീപാഞ്ജലി (ശംഖനാദം മുഴക്കുന്നു ..)