നവനീത ചന്ദ്രികേ തിരി താഴ്ത്തൂ - M
നവനീത ചന്ദ്രികേ തിരി താഴ്ത്തൂ
നക്ഷത്ര യാമിനീ മിഴികൾ പൊത്തൂ
നാണം കളഞ്ഞിനി നാഥനെ പുണരാനീ
നാടൻ പെണ്ണിനെ ഒരുക്കി നിർത്തൂ
(നവനീത...)
ഞാവൽ മരത്തിൻ തിരുമധു നുകരുന്ന
കൂരിയാറ്റ തേങ്കുരുവീ
മദിച്ചും ചിരിച്ചും ചിറകിട്ടടിച്ചുമീ
മണിയറവാതിൽ തുറക്കരുതേ
രാത്രി -ആദ്യ രാത്രി
ഇതാണു ഞങ്ങടെ ആദ്യരാത്രി
(നവനീത...)
ശിശിരത്തിൽ മയങ്ങും അരയാലിലകളേ
കുളിരൂട്ടും പൂന്തെന്നലേ
മറിഞ്ഞും തിരിഞ്ഞും ചിലമ്പു കിലുക്കിയും
തുടരും നടനം നിർത്തരുതേ
രാത്രി -ആദ്യ രാത്രി
ഇതാണു ഞങ്ങടെ ആദ്യരാത്രി
(നവനീത...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Navaneetha chandrika - M
Additional Info
Year:
1978
ഗാനശാഖ: