നീലാംബുജാക്ഷിമാരെ
Music:
Lyricist:
Raaga:
Film/album:
ആ.. ആ..
നീലാംബുജാക്ഷിമാരേ സഖിമാരേ
നിങ്ങള്‍ക്കൊരു കേളീ-
മണ്ഡപം തീര്‍ത്തു ഞാന്‍
കൈകൊട്ടി കൈകൊട്ടി കളിക്കാം അവിടെ
കളഭപ്പൂഞ്ചോലയില്‍ കുളിക്കാം
(നീലാംബുജാക്ഷി..) ആ.. ആ..
മലയസമീരനില്‍ മരതകസാനുവില്‍
മായാഗന്ധര്‍വ്വയാമങ്ങളില്‍
പവിഴവളകിലുക്കി കനകത്തളകിലുക്കി
പന്തടിക്കാം ഇലപ്പന്തടിക്കാം
ശങ്കരാഭരണങ്ങള്‍ പാടാം ഒന്നിച്ചു
ശങ്കരാഭരണങ്ങള്‍ പാടാം
ആ.. ആ.. (നീലാംബുജാക്ഷി..)
വസുമതിപ്പൊയ്കയില്‍ മനസിജപൊയ്കയില്‍
വൈശാഖോത്സവ രാത്രികളില്‍
മദനകലയുണര്‍ത്തി ഹൃദയലത പടര്‍ത്തി
മാലകോര്‍ക്കാം വനമാലകോര്‍ക്കാം
മംഗല്യകടാക്ഷങ്ങള്‍ ചൂടാം ദേവന്റെ
മംഗല്യകടാക്ഷങ്ങള്‍ ചൂടാം
ആ.. ആ.. (നീലാംബുജാക്ഷി..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Neelambujakshimare
Additional Info
ഗാനശാഖ: