തുടികൊട്ടിപ്പാടാം

തുടികൊട്ടിപ്പാടാം ഞാന്‍ തുയിലുണര് (3)
തുയിലുണര് തുയിലുണര്
അലിവുള്ള മാളോരേ തുയിലുണര്
തുയിലുണര് തുയിലുണര്
(തുടികൊട്ടി... )

കുന്നത്തെ കണിക്കൊന്ന
പൂത്താലി അണിഞ്ഞല്ലോ (2)
കണികാണാന്‍ കണ്മണി കണ്‍തുറക്ക്
(തുടികൊട്ടി... )

കൈനീട്ടം വാങ്ങേണ്ടേ
കോടിയുടുക്കേണ്ടേ
വിഷുവല്ലേ കണ്മണീ
കൈകള്‍ നീട്ട്

പഞ്ഞമൊഴിയട്ടെ
പത്തായം നിറയട്ടെ
ശീവോതി മണിമച്ചിൽ
ഇരുന്നരുള്

തുടികൊട്ടിപ്പാടാം ഞാന്‍ തുയിലുണര്
തുയിലുണര് തുയിലുണര്
അലിവുള്ള മാളോരേ തുയിലുണര്
തുയിലുണര് തുയിലുണര്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thudikotti paadaam

Additional Info

Year: 
1965

അനുബന്ധവർത്തമാനം