പുള്ളിയുടുപ്പിട്ട് കൊഞ്ചിക്കുഴയുന്ന
പുള്ളിയുടുപ്പിട്ട് കൊഞ്ചിക്കുഴയുന്ന
പൂമ്പാറ്റേ പൂമ്പാറ്റേ
ചൂളം വിളിക്കാന്‍ പൂങ്കുയിലുണ്ടേ
താളം പിടിക്കാന്‍ പൂവാലനുണ്ടേ
തുള്ളിക്കളിക്കാന്‍ വന്നാട്ടെ
ഒന്നിച്ചു ഒന്നിച്ചു
തുള്ളിക്കളിക്കാന്‍ വന്നാട്ടേ
(പുള്ളിയുടുപ്പിട്ട്... )
അപ്പൂപ്പന്‍ വച്ചോരീ വീടിന്റെ മുറ്റത്തൊ -
രായിരമായിരം പൂവുണ്ടേ
ആയിരമായിരം പൂവുണ്ടേ
പൂവിന്‍ കരളിലു തുള്ളിത്തുളുമ്പുന്ന
പായസം പോലുള്ള തേനുണ്ടേ (2)
തുള്ളിക്കളിക്കാന്‍ വന്നാട്ടേ
പുള്ളിയുടുപ്പിട്ട് കൊഞ്ചിക്കുഴയുന്ന
പൂമ്പാറ്റേ പൂമ്പാറ്റേ
ചൂളം വിളിക്കാന്‍ പൂങ്കുയിലുണ്ടേ
താളം പിടിക്കാന്‍ പൂവാലനുണ്ടേ
തുള്ളിക്കളിക്കാന്‍ വന്നാട്ടെ
ഒന്നിച്ചു ഒന്നിച്ചു
തുള്ളിക്കളിക്കാന്‍ വന്നാട്ടേ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Pulliyuduppittu konchi
Additional Info
Year:
1965
ഗാനശാഖ: