ഒരു പുഴയരികിൽ

ഒരു പുഴയരികിൽ ചെറുതണലുകളിൽ
നിന്നിടാം.. ഒരു നിമിഷം...
മിഴി നിറയുവതും കാണാതെ..
ചിരി വിടരുവതും കാണാതെ...
പകലുകൾ.. രാവുകൾ.. മായുമ്പോൾ
ഒരു പുഴയരികിൽ.. ചെറുതണലുകളിൽ
നിന്നിടാം ഒരു നിമിഷം

വീണുമായും നിലാവിൽ...
മുകിൽ ജാലകത്തിനു പിന്നിൽ..
ദൂരസാഗരം നോക്കി ഒരു മൂകതാരം നിൽപ്പൂ..
ഇടവഴിയിൽ ഇലയാൽ മൂടി
മറയുമൊരെൻ കാല്പാടുണ്ടോ
കാണാതേ കാണാതെ കരുതിയ കരിവളതൻ
ചിരികളാ.... മറവിലുണ്ടോ......
​ഒരു പുഴയരികിൽ.. ചെറുതണലുകളിൽ
നിന്നിടാം... ഒരു നിമിഷം

ആദ്യലാളനമേൽക്കേ.. ഹൃദയാന്തരാളമുലഞ്ഞു...
ആരുടേയോ കിനാവിൽ...
ഉടലാകെ മുങ്ങിയലിഞ്ഞു....
മറവികളിൽ.. പനിനീർ തൂകീ...
കുളിരുമെൻ നെടുവീർപ്പുണ്ടോ
അറിയാതേ ഏകാന്ത നിശകളിൽ പുനർജ്ജനിക്കും
സ്മൃതികളാ... കടവിലുണ്ടോ.....

ഒരു പുഴയരികിൽ ചെറുതണലുകളിൽ
നിന്നിടാം.. ഒരു നിമിഷം....
മിഴി നിറയുവതും കാണാതെ
ചിരി വിടരുവതും കാണാതെ...
പകലുകൾ രാവുകൾ.. മായുമ്പോൾ
ഒരു പുഴയരികിൽ... ചെറുതണലുകളിൽ...
നിന്നിടാം ഒരു നിമിഷം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Oru puzhayarikil

Additional Info

Year: 
2017

അനുബന്ധവർത്തമാനം