കാവിലമ്മേ കാത്തുകൊള്ളണേ

കാവിലമ്മേ കാവിലമ്മേ കാത്തുകൊള്ളണേ 
ഞങ്ങളെ കാത്തുകൊള്ളണേ
ചന്ദനത്തിന്‍ മുഴുക്കാപ്പു ചാര്‍ത്തിടാമമ്മേ 
ഞങ്ങള്‍ ചാര്‍ത്തിടാമമ്മേ 
ചക്കരക്കുടമഞ്ചാറു വെച്ചിടാമമ്മേ കാവിലമ്മേ 
കാവിലമ്മേ കാവിലമ്മേ കാത്തുകൊള്ളണേ

കന്നിനെല്ലിന്‍ മണിയൊരുക്കി കാവിലൂട്ടിടാം
ഞങ്ങള്‍ കാവിലൂട്ടിടാം
പൊന്നിന്‍ മാലയുരുക്കി നടയില്‍‍ തന്നിടാമമ്മേ
കാവിലമ്മേ
കാവിലമ്മേ കാവിലമ്മേ കാത്തുകൊള്ളണേ 

കസവുപട്ടും കൈവിളക്കും കാഴ്ച തന്നില്ലേ
ഞങ്ങള്‍ കാഴ്ച തന്നില്ലേ
കരിമുടിക്കും മലരടിക്കും കൈ വണങ്ങില്ലേ
കാവിലമ്മേ
കാവിലമ്മേ കാവിലമ്മേ കാത്തുകൊള്ളണേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kaavilamme Kathukollane