മഹാബലി വന്നാലും
മഹാബലി വന്നാലും പുതു
മലർക്കളംകണ്ടാലും നൃപ(മഹാബലി...)
സുദിനമതിൽ തവപദം തന്നിൽ
സുരഭിലമാം പൂവുകൾ തൂകിടാം
മധുരമധുരം ശീലുകളിൽ തവജയ
ഗാഥകൾ പാടാം കളികളുമാടാം (മഹാബലി...)
അത്തം നാൾ തൊട്ടു പത്തു വരേയ്ക്കുമീ
ഇത്തിരിമുല്ലപ്പൂ കമ്മലിട്ടും
കാട്ടിൽ കിടക്കണ കായാമ്പൂ വള്ളികൾ
കണ്ണെഴുതും റോജ പൊട്ടു കുത്തും
പൊൻ മലർ ചൂടിയ തെച്ചിപ്പൂവള്ളികൾ
കുമ്മിയടിക്കും ഇളം കാറ്റിൽ
ഓണനിലാവത്തു കൈയ്യിൽ കുഴലായി
കാനനപ്പൂങ്കുയിൽ പാട്ടുപാടും (അത്തം...)
പൂഞ്ചോലക്കവിലൊരു പൂങ്കുളമുണ്ടേ അതിൽ
പൂങ്കാറ്റിലാടുന്ന താമരയുണ്ടെ നല്ല
പൂവള്ളിത്താമരയിൽ തുമ്പി തുള്ളേണം
തൈ തൈ
പൂക്കച്ച കെട്ടീട്ടും പൂമാല ചാർത്തിയും
പൂമുണ്ടു തോളിലിട്ടു തുമ്പി തുള്ളേണ,തൈ തൈ
കരിമുടിയിൽ മലരു വേണം
കരങ്ങൾ തന്നിൽ തളകൾ വേണം
കളമൊഴിയിൽ മധുരം വേണം
ചരണമതിൽ തളകൾ വേണം
കളിയാടി വിളയാടി
കാവിൽ എത്തേണം തൈ തൈ (കരിമുടിയിൽ..)
----------------------------------------------------------------