നിമിഷങ്ങളെണ്ണിയെണ്ണി

 

നിമിഷങ്ങളെണ്ണിയെണ്ണി
ദിവസങ്ങളെണ്ണിയെണ്ണി
തിരുമുഖം കണി കാണാൻ
കാത്തിരുന്നു - തങ്ക
കാത്തിരുന്നു
നിമിഷങ്ങളെണ്ണിയെണ്ണി
ദിവസങ്ങളെണ്ണിയെണ്ണി

തീരാത്ത മോഹമെന്നും
ചേരുമെൻ മിഴിയിനാൽ (2)
തോരാതെ രാവുകൾ തൻ 
ഇരുളിൽ കാത്തു ഞാൻ
ഇരുളിൽ കാത്തു ഞാൻ 
നിമിഷങ്ങളെണ്ണിയെണ്ണി
ദിവസങ്ങളെണ്ണിയെണ്ണി

ഒഴുകുമെൻ കണ്ണീരാൽ 
കാലിണ കഴുകീടാൻ
ഓമനത്തിരുവടി മുടിയിൽ
തഴുകീടാൻ
മുടിയിൽ തഴുകിടാൻ
നിമിഷങ്ങളെണ്ണിയെണ്ണി
ദിവസങ്ങളെണ്ണിയെണ്ണി

കൊളുത്തിയ പൊൻവിളക്കും
കൊണ്ടു വെച്ച നിറപറയും (2)
കോർത്തു വെച്ച പൂമാലയും
എല്ലാം വൃഥാവിലായോ
എല്ലാം വൃഥാവിലായോ

നിമിഷങ്ങളെണ്ണിയെണ്ണി
ദിവസങ്ങളെണ്ണിയെണ്ണി
തിരുമുഖം കണി കാണാൻ
കാത്തിരുന്നു - തങ്ക
കാത്തിരുന്നു... കാത്തിരുന്നു

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nimishangal enniyenni